Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dog Shelter

Thrissur

ഡോ​ഗ് ഷെ​ൽ​ട്ട​റി​ൽ​നി​ന്ന് നാ​യ​ക്കു​ഞ്ഞി​നെ വേ​ട​ൻ ഏ​റ്റു​വാ​ങ്ങി

അ​ടാ​ട്ട്: പു​ഴ​യ്ക്ക​ൽ റി​വ​ർ ടൂ​റി​സം വി​ല്ലേ​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​വ​ൽ കൂ​ട്ടാ​യ്മ​യു​ടെ ഡോ​ഗ് ഷെ​ൽ​ട്ട​റി​ൽ​നി​ന്ന് മു​പ്പ​ത്തി​മൂ​ന്നാ​മ​ത്തെ നാ​യ​ക്കു​ഞ്ഞി​നെ പ്ര​ശ​സ്ത റാ​പ്പ​ർ വേ​ട​ൻ ഏ​റ്റു​വാ​ങ്ങി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​നി​ൽ അ​ക്ക​ര​യി​ൽ​നി​ന്നാ​ണ് വേ​ട​ൻ പ​ട്ടി​ക്കു​ഞ്ഞി​നെ ഏ​റ്റു​വാ​ങ്ങി​യ​ത്. ച​ട​ങ്ങി​ൽ അ​ഡ്വ. പ്ര​മോ​ദ് നി​ർ​ദേ​ശി​ച്ച "ജാ​നു' എ​ന്ന പേ​ര് ആ ​കു​ഞ്ഞി​നു വേ​ട​ൻ ന​ൽ​കി.

പ​രി​പാ​ടി​യി​ൽ സി​നി​മാ​താ​രം ഗോ​പാ​ല​ൻ അ​ടാ​ട്ട്, പു​ഴ​യ്ക്ക​ൽ ബാ​രി​സ്റ്റ​ർ ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്, സെ​ക്ര​ട്ട​റി അ​ഡ്വ. മൗ​നീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത കൃ​ഷ്ണ​ൻ, മെ​മ്പ​ർ​മാ​രാ​യ ര​ത്ന​വ​ല്ലി സ​ത്യ​ൻ, എ​സ്.​ഡി. രാ​ജീ​വ്, ടി.​ഡി. വി​ൽ​സ​ൺ, സോ​ഫി സു​നി​ൽ, ജി​നോ ജേ​ക്ക​ബ്, എം.​എ​സ്. സ​ദാ​ശി​വ​ൻ, പി.​ജെ. സ​ണ്ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ പി. ​രാ​ജേ​ശ്വ​ര​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ഒ. ചു​മ്മാ​ർ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൻ ടി​ന്‍റു രാ​ജേ​ഷ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ഉ​ഷ അ​ര​വി​ന്ദാ​ക്ഷ​ൻ, പു​ഴ​യ്ക്ക​ൽ ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് എം.​വി. രാ​ജേ​ന്ദ്ര​ൻ, കാ​വ​ൽ​കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് സി​നോ​യ് അ​ടാ​ട്ട്, സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ട​ശേ​രി, അ​ഭി​ലാ​ഷ് പ്ര​ഭാ​ക​ർ, അ​ഭി​ലാ​ഷ് ശ്രീ​നി​വാ​സ​ൻ, പി.​എ​സ്. ക​ണ്ണ​ൻ, ആ​ന​ന്ദ​ൻ അ​ടാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up